കൊച്ചി: 1947 ൽ രാജ്യത്തിന് ഒരു വിഭജനം അടിച്ചേൽപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും കമ്മ്യൂണിസ്റ്റു പാർട്ടിയും ഇന്നും രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി പറഞ്ഞു.
ബി.ജെ.പി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ' ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധു മോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ജില്ലാ ജന. സെക്രട്ടറിമാരായ എസ്.സജി, വി.കെ. ഭസിത് കുമാർ, സംസ്ഥാന സമിതിയംഗം എൻ.പി ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു
സെമിനാറിനു മുന്നോടിയായി രാജേന്ദ്ര മൈതാനിയിൽ നിന്ന് അനുസ്മരണ മൗനജാഥയും നടന്നു.