കൊച്ചി: രാജ്യത്തെ ഫെഡറൽ സംവിധാനവും സാമ്പത്തിക സ്ഥിതിയും അപകടാവസ്ഥയിലാണെന്ന് പ്രമുഖ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞൻ പറകാല പ്രഭാകർ പറഞ്ഞു. ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച 'ഫെഡറലിസം ആൻഡ് ഇക്കണോമി' എന്ന സംവാദ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സർക്കാർ കണക്കിലെ കളികൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഫിനാൻഷ്യൽ ഫെഡറലിസം വൻ തകർച്ചയിലാണെന്നും പറകാല പ്രഭാകർ പറഞ്ഞു. സംവാദ പരിപാടി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.ശശീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വ. സി.എം.നാസർ, അഡ്വ.കെ.എം.രശ്മി എന്നിവർ സംസാരിച്ചു.