sanu-

കാക്കനാട്: മനുഷ്യസ്വഭാവത്തിൽ നന്മയുടെ അംശങ്ങൾ ചേർത്ത് അതിൽ നർമ്മം കലർത്തുന്നതായിരുന്നു സാഹിത്യത്തിലെ ബഷീറിയൻ ശൈലിയെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു.

കാക്കനാട് കേരള ബാങ്ക് ഇ.എം.എസ് സഹകരണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനുവിന്റെ 'ബഷീർ : ഏകാന്ത വീഥിയിലെ അവധൂതൻ" എന്ന ജീവചരിത്ര ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പുസ്തക ചർച്ചയും ലൈബ്രറിയുടെ സ്ഥിരം ചർച്ചാവേദിയായ വായനക്കുട്ടത്തിന്റെ ലോഗോ പ്രകാശനവും കുട്ടികളുടെ ചിത്ര രചന, ചെസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ സ്വാഗതവും റീജിയണൽ ജനറൽ മാനേജർ ഡോ. എൻ.അനിൽകുമാർ നന്ദിയും പറഞ്ഞു.