ചോറ്റാനിക്കര: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കുരീക്കാട് ആനച്ചാലിൽ രാജുവിന് (52)ആണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് കോളിംഗ് ബെൽ അടിച്ചതിനെ തുടർന്നു വാതിൽ തുറന്നപ്പോൾ മുളക് സ്പ്രേ ചെയ്തതിനുശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകൊണ്ട രാജു സഹോദരന്റെ വീട്ടിൽ ഓടി കയറി. സഹോദരൻ റെജി എത്തിയപ്പോഴേക്കും അക്രമി വാഹനത്തിൽ കയറി രക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോറ്റാനിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.