കൊച്ചി: കോൺഗ്രസ് കരുമാലൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എ.എ. നസീറിന്റെ മൂന്നാമത് അനുസ്മരണവും അന്നദാനവും കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയത്തുനാട് വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം നടത്തി.
റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ടി.എ. മുജീബ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി കെ.വി. പോൾ, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ.എം. അലി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ, മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. സക്കീർ, ബ്ലോക്ക് ഭാരവാഹികളായ വി.ഐ. കരീം, എ.ബി. അബ്ദുൽ ഖാദർ, റഷീദ് കൊടിയൻ, കെ.വി. ദാമോദരപിള്ള, ഫ്രാൻസിസ് പഞ്ഞിക്കാരൻ, അഡ്വ. സിയാവുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽ കുമാർ, എ.എൻ. ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സൈഫുന്നിസാ റഷീദ്, ബിന്ദു ഗോപി, എ.എം. അബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിതിൻ ഗോപി, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഇ.എം. അബ്ദുൽസലാം തുടങ്ങിയവർ സംസാരിച്ചു.