കൂത്താട്ടുകുളം: ശ്രീനാരായണഗുരുദേവന്റെ 170-ാമത് ജയന്തിആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗംകൂത്താട്ടുകുളം 224-ാം നമ്പർ ശാഖയുടെ കീഴിലുള്ള 350 ഭവനങ്ങളിലും കുടുംബയോഗ ആസ്ഥാനത്തും ശാഖാക്ഷേത്രാങ്കണത്തിലും ഇന്ന് പീതപതാക ഉയരും. ശാഖാ ആസ്ഥാനത്ത് പ്രസിഡന്റ് ഡി. സാജുവും ക്ഷേത്രാങ്കണത്തിൽ സെക്രട്ടറി തിലോത്തമ ജോസും പതാക ഉയർത്തും. ജയന്തി ദിനമായ ആഗസ്റ്റ് 20ന് ക്ഷേത്രത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, ചതയ സദ്യ എന്നിവ നടക്കും. പരിപാടികളിൽ കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥും യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.കെ. അജിമോനും പങ്കെടുക്കും.