തൃപ്പൂണിത്തുറ: മഹാത്മ ലൈബ്രറി ആൻഡ് റീഡിംഗ് റൂം നവതി ആഘോഷങ്ങളുടെ ഭാഗമായി ഭാവന വനിതാവേദി, നാലുകെട്ടിന്റെ നടവഴിയിലൂടെ എന്ന ചടങ്ങ് ഇന്ന് 2.30 ന് മഹാത്മഗ്രന്ഥശാലയിൽ സംഘടിപ്പിക്കും. നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. മനോജ് ഡി. വൈക്കം എം.ടിയുടെ നാലുകെട്ടിന്റെ ഫോട്ടോഗ്രാഫി പ്രദർശനം ഒരുക്കും. വൈകിട്ട് 4.30ന് എം.ടിയും നാലുകെട്ടും എന്ന വിഷയത്തിൽ ചർച്ച.