കൂത്താട്ടുകുളം: ശ്രീ നാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് 871-ാം നമ്പർ ശാഖാ സമുചിതമായി ആചരിയ്ക്കും. ക്ഷേത്ര ചടങ്ങുകൾ, ചതയ പ്രാർത്ഥന, ഓണാഘോഷ മേള, പൊതുസമ്മേളനം, റാങ്ക് ജേതാക്കൾക്ക് ആദരവ് , വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണം, പിറന്നാൾ സദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജയന്തിദിന ഘോഷയാത്ര ഒഴിവാക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചിങ്ങം ഒന്നായ ഇന്ന് വിളംബര ദിനമായി ആചരിയ്ക്കും. ശാഖാ ആസ്ഥാനത്തും കുടുംബയൂണിറ്റ് കേന്ദ്രങ്ങളിലും ഭവനങ്ങളിലും പീത പതാക ഉയർത്തും. ജയന്തി ദിനമായ ആഗസ്റ്റ് 20ന് വിവിധ പരിപാടികൾക്ക് ശേഷം 12ന് പൊതുസമ്മേളനം നടക്കും. യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷനാകും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ സമ്മാനദാനവും പി.കെ. അജിമോൻ മുഖ്യപ്രഭാഷണവും നടത്തും. എൻ.കെ. വിജയൻ ജയന്തി ദിന സന്ദേശം നൽകും. ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ, മുൻസിപ്പൽ ചെയർപേഴ്‌സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പി.സി. ഭാസ്‌കരൻ, ഷാമോൾ സുനിൽ, യൂണിയൻ കൗൺസിലർ എം.പി. ദിവാകരൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പിറന്നാൾ സദ്യ നടക്കും.