ചോറ്റാനിക്കര: ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് എൻ.ജെ. മത്തായി, അദ്ധ്യാപകരായ മഞ്ജു വർഗീസ്, ജാസ്മിൻ വി ജോർജ്, ഇന്നു വി. ജോണി, പി.ടി.എ വൈസ് പ്രസിഡന്റ് ജിജോ വെട്ടിക്കൽ, എം.പി.ടി.എ പ്രസിഡന്റ് ശ്രുതി രതീഷ് തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ചിറ്റേത്ത് ഫാമിലി ക്യാഷ് അവാർഡ് നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഫുൾ എ പ്ലസ് നേടിയ ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും തോമസ് കട്ടയിൽ, പുളിക്കുമറ്റത്തിൽ ഏലിയാസ് എന്നിവർ ക്യാഷ് അവാർഡ് നൽകി. അമല സജിൽ, രശ്മി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.