കാഞ്ഞിരമിറ്റം: ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കാഞ്ഞിരമറ്റം മുസ്ളിം പള്ളി ജംഗ്ഷനിൽ മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂരും മില്ലുങ്കൽ ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനിയും ദേശീയ പതാക ഉയർത്തി. നൗഷാദ് കുന്നംകുളം, പി.പി. യൂസുഫ്, പി.കെ. സൈതുമുഹമ്മദ്, പി.എസ് മുഹമ്മദ് ഉക്കാസ്, മുഹമ്മദ് ഹാരിസ് ലബ്ബ , ഹനീഫ വളവുങ്കൽ, ബാപ്പു കൈതക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. മധുരപലഹാര വിതരണവും നടത്തി.