കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ 60 , 61 നമ്പർ അങ്കണവാടികളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം.എം. ബഷീർ പതാക ഉയർത്തി. സുനിൽകുമാരി, വിജി ഷാജി എന്നിവർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി.ആർ> വിശ്വംഭരൻ, ഷബ്നാ റഷീദ്, കെ.എ. സിന്ധു, കെ.ആർ. ഷഹ്നാസ്, ആതിരാ ഏലിയാസ്, അന്ന വർഗീസ്, മരീറ്റ ബിജു, സുബൈദ സലിം, രമണി കാർത്തികേയൻ, റജീന ഷാജി തുടങ്ങിയവർ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടന്നു.