കൊച്ചി: സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ നടന്ന മിസ് ആൻഡ് മിസിസ് കേരള സീസൺ രണ്ടിന്റെ വിജയികളെ പ്രഖ്യാപിച്ചു. തൃശൂർ സ്വദേശി എൻ.ബി. ശ്രുതിയാണ് മിസ് കേരള വിജയി. മിസിസ് കേരള മത്സരത്തിൽ അങ്കമാലി സ്വദേശി അനഘ പി. ജോൺ വിജയിച്ചപ്പോൾ കണ്ണൂർ സ്വദേശി ദിവ്യ ശ്യാം ഫസ്റ്റ് റണ്ണറപ്പായി. ഒന്നാംസ്ഥാനം നേടിയവർ സൗത്ത് ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയതായി ഷോ ഡയറക്ടർ കാശിനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നടൻ ലെവിൻ സൈമൺ, മേയ്ക്കപ്പ് ആർട്ടിസ്റ്റുകളായ പാർവതി, ബ്ലമ്പ്സ് ലാസിം എന്നിവ‌ർ ജൂറി അംഗങ്ങളായിരുന്നു.