കൊച്ചി: മലയാള ഭാഷാ- സംസ്കാരങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് സംവിധായകൻ ഹരിഹരന് മലയാള പുരസ്കാരം. മലയാള പുരസ്കാര സമിതി നൽകുന്ന ഒമ്പതാമത് പുരസ്കാരത്തിന് ചലച്ചിത്രരംഗത്തുനിന്ന് മധു അമ്പാട്ട്, ബ്ലസി, എസ്. ജാനകി, പൃഥ്വിരാജ്, ആസിഫ്അലി പാർവതി തിരുവോത്ത്, മമിത ബൈജു, അജയൻ ചാലിശ്ശേരി, സാഹിത്യരംഗത്തുനിന്ന് ഉല്ലല ബാബു, ജനു അയിച്ചാൻകണ്ടി, നാടകരംഗത്ത് നിന്ന് മരട് രഘുനാഥ്, ചെറുന്നിയൂർ ജയപ്രസാദ്, മാദ്ധ്യമരംഗത്തുനിന്ന് ഷാജി ഇടപ്പള്ളി, സാംസ്കാരിക രംഗത്തുനിന്ന് സി.ഐ.സി.സി ജയചന്ദ്രൻ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ ജി.കെ.പിള്ള തെക്കേടത്ത്, ഇസ്മയിൽ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാർ എന്നിവർ പങ്കെടുത്തു.