കൊച്ചി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വിപുലമായി നടത്താൻ നിശ്ചയിച്ചിരുന്ന തൃപ്പൂണിത്തുറയിലെ മഹാഘോഷയാത്രയും സമ്മേളനവും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവച്ചു.
ജയന്തി ആഘോഷങ്ങൾ ലളിതമാക്കുന്നതിലൂടെ ശാഖകളും പോഷകസംഘടനകളും സമാഹരിക്കുന്ന തുക വയനാട് ദുരന്തബാധിതർക്ക് വേണ്ടി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുമെന്ന് കൺവീനർ എം.ഡി. അഭിലാഷ് അറിയിച്ചു.