drawing

കൊച്ചി: അമ്പത് കലാകാരന്മാർ പങ്കെടുക്കുന്ന ആന്വൽ ആർട് എക്സിബിഷൻ ഇന്നു മുതൽ 21 വരെ ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കും. തൃശൂർ ഫൈൻ ആർട്സ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ മെമ്മറി ലൈനിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, കലാനിരൂപകൻ സുധീഷ് കോട്ടേമ്പരം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ 10.30 നാണ് ഉദ്ഘാടനം. ചിത്രങ്ങളും ശില്പങ്ങളും പെയിന്റിംഗുകളുമടക്കം പ്രദർശനത്തിനുണ്ടാകുമെന്ന് മെമ്മറി ലൈൻ പ്രവർത്തകരായ എൻ.ബി. ലതാദേവി, ജീവാനന്ദ്, റാഫി പ്രചര, മനോജ് മുണ്ടപ്പാട്ട്, ബേബി മണ്ണത്തൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.