snims

പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കേരള ആരോഗ്യ സർവകലാശാല എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനി ഡോ. കെ. അമൃതകൃഷ്ണ പതാക ഉയർത്തി. മെഡിക്കൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറും കോളേജ് പ്രിൻസിപ്പലുമായ ലെഫ്റ്റ്നൽ ജനറൽ ഡോ. അജിത്ത് നീലകണ്ഠൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജർ ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രദീപ്കുമാർ തങ്കപ്പൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിമ്പിൾ രാജഗോപാൽ, സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളായ അൽഫിയ, ഏലോയ്സ എന്നിവർ സംസാരിച്ചു.

മാല്യങ്കര എസ്.എൻ.എം കോളേജിൽ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത പതാക ഉയർത്തി. എൻ.എസ്.എസ് സെക്രട്ടറി അപർണ മനോജ് സ്വാതന്ത്രദിന സന്ദേശം നൽകി. ഫ്ളാഷ്മോബ്, പരേഡ്, ദേശഭക്തിഗാനാലാപാനം, സ്വാതന്ത്രദിന റാലി എന്നിവ നടന്നു. എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ജെ. അറിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വി.സി. രശ്മി, ഡോ. എം.എസ്. സിമി എന്നിവർ നേതൃത്വം നൽകി.

മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന സ്വാതന്ത്ര്യദിനഘോഷത്തിൽ ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് പതാക ഉയർത്തി. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ മാർഷൽ ടിറ്റോ, പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. നോബിൾ ജോൺ, പ്രൊഫ. ജെ. ലക്ഷ്മികൃഷ്ണൻ എന്നിവർ സംസാരിച്ചു.