മൂവാറ്റുപുഴ: പനയ്ക്കൽ കുടുംബ ട്രസ്റ്റിന്റെ സ്വന്തം ഓഫീസ് ഉദ്ഘാടനം കുടുംബ സംഗമവും ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. വയനാട് ദുരിതബാധിതർക്ക് വേണ്ടിയുള്ള പനയ്ക്കൽ കുടുംബ ട്രസ്റ്റിന്റെ ആദ്യഘട്ട ഫണ്ട് ശേഖരണവും നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് ഒരു ലക്ഷം രൂപ ആദ്യഘട്ടത്തിൽ കൈമാറും. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, എൽദോ എബ്രഹാം, അഡ്വ. പി.എം. ഇസ്മായിൽ ട്രസ്റ്റ് സെക്രട്ടറി മക്കാർ ഇസ്മായിൽ, ട്രഷറർ ഷമീർ പനയ്ക്കൽ, ഹാജി ഹിതായത്തുള്ള സൈനുദ്ധീൻ, അബ്ദുൽ റഹ്മാൻ, കുഞ്ഞു ബാവാ, സലാം പനയ്ക്കൽ എന്നിവർ സംസാരിച്ചു.