photo

വൈപ്പിൻ: ഞാറക്കൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഞാറക്കൽ മജിസ്‌ട്രേറ്റ് കോടതി അങ്കണത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സെനിസെൻ കോമത്ത് അദ്ധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് ഡെൻസി ഡേവിഡ് പതാക ഉയർത്തി. സെക്രട്ടറി എം.പി. സുമോദ്, പി.വി. വിപിൻ, ആന്റണി ലിജോ, പി.എൻ. തങ്കരാജ്, കിഷോർ കുമാർ, വിപിൻദാസ്, ഡൈസൻ കോമത്ത്, കെ.വി. അഞ്ജു തുടങ്ങിയ അഭിഭാഷകരും ജീവനക്കാരും തൊഴിൽ ഉറപ്പ് തൊഴിലാളികളും മുതിർന്ന പൗരന്മാരുടെ സംഘടനകളും സംബന്ധിച്ചു.