കൊച്ചി: പൂത്തോട്ട എസ്.എൻ.ഡി.പി ശാഖായോഗം ഗുരുദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ മാസാചരണവും ധർമ്മചര്യായജ്ഞവും ഇന്നുമുതൽ സെപ്തംബ‌ർ 26വരെ നടക്കും. ഗുരുപൂജാഹാളിൽ വൈകിട്ട് 6ന് കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. ഗുരുദർശന പഠനകേന്ദ്രം ആചാര്യൻ ടി.ഇ. പരമേശ്വരൻ അനുഗ്രഹപ്രഭാഷണം നടത്തും.