കുമ്പളങ്ങി: തെരുവിപ്പറമ്പിൽ ടി.ജെ. അലക്‌സാണ്ടർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങ് കുമ്പളങ്ങി സെന്റ് പിറ്റേഴ്‌സ് സ്കൂളിൽ നടന്നു. യോഗം മുൻ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.എൻ. സുഗുണപാലൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡിയും ട്രസ്റ്റ് ചെയർമാനുമായ ടി.എ. ജോസഫ്, കെസിയ ജോസഫ് എന്നിവർ വിതരണംചെയ്തു.
ഫാ. ജോയി ചക്കാലക്കൽ, സിസ്റ്റർ ലിസി ചക്കാല ക്കൽ, ലില്ലി പോൾ, ടി.ജെ. ആന്റണി, സി.കെ. ടെൽഫി, ടി.ജി. യേശുദാസ് എന്നിവർ സംസാരിച്ചു.