
പറവൂർ: ജനാധിപത്യം, തിരഞ്ഞെടുപ്പ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ് പ്രതിനിധികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾ തന്നെ പ്രിസൈഡിംഗ്, പോളിംഗ് ഓഫീസർമാരുടെ ചുമതലകൾ വഹിച്ചു. വോട്ടർ പട്ടികയിൽ നോക്കി പേര് വിളിച്ച ശേഷം പട്ടികയിൽ ഒപ്പുവെച്ച് ചൂണ്ടുവിരലിൽ മഷി പുരട്ടിയ ശേഷമാണ് വിദ്യാർത്ഥികൾ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയത്. ക്ലാസ് പ്രതിനിധികൾ ചേർന്ന് വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർത്ഥിനി ആൻ മരിയ ആന്റണിയെ ലീഡറായും, ഒമ്പതാം ക്ലാസിലെ ശ്രേയ വിനോദിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.