kavitha-club
കവിത സ്പോർട്സ് ആൻഡ് ലിഷൻ ക്ളബ് അംഗങ്ങൾ റോഡ് ശുചീകരിക്കുന്നു

പറവൂർ: സ്വാതന്ത്രദിനത്തിൽ മാതൃകാപ്രവർത്തനം നടത്തി കവിത സ്പോർട്സ് ആൻഡ് ലിഷൻ ക്ളബ്. പെരുമ്പടന്ന മുതൽ കെടാമംഗലം വരെ റോഡിന്റെ ഇരുവശത്തെയും പുല്ലും കാടും വെട്ടിവൃത്തിയാക്കി. പ്ളാസ്റ്റിക് കുപ്പികളും കടലാസുകളും നീക്കം ചെയ്തു. ക്ളബിലെ അംഗങ്ങളായ എഴുപത്തിയഞ്ച് പേരും ഇവരുടെ കുടുംബാംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ക്ളബ് രക്ഷാധികാരി കെ.ഒ. വർഗീസ് ദേശീയപാത ഉയർത്തി. സി.എ. രാജീവ് സ്വാതന്ത്രദിന സന്ദേശം നൽകി. ക്ളബ് പ്രസിഡന്റ് ഷൈജു ജോയ്, സെക്രട്ടറി എം.കെ. വിക്രമൻ എന്നിവർ നേതൃത്വം നൽകി.