panchayath

മൂവാറ്റുപുഴ: എറണാകുളം ജില്ലയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര പഞ്ചായത്തായി ആയവന ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാധാകൃഷ്ണൻ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിവാഗോ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.രാജൻ കടയ്ക്കോട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രഹ്ന സോബിൻ, എം.എസ്. ഭാസ്കരൻ നായർ, ജൂലി സുനിൽ, വാർഡ് മെമ്പർമാരായ ഉഷ രാമകൃഷ്ണൻ, മിനി വിശ്വനാഥൻ, ജെയിംസ് എൻ. ജോഷി ,പി.ആർ. രമ്യ, ജോളി ഉലഹന്നൻ, ജോസ് പൊട്ടംപുഴ, പഞ്ചായത്ത് സെക്രട്ടറി സി.വി. പൗലോസ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ സാക്ഷരത പ്രവർത്തനങ്ങളിൽ പങ്കെടുത്ത വോളണ്ടിയർമാർക്ക് ഉപഹാരം നൽകി. പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.