പിറവം: ഐ.പി.സി പിറവം സെന്റർ യുവജന വിഭാഗമായ പി.വൈ.പി.എയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരായ റാലി മണീട് കവലയിൽ മണീട് പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ ശോഭ ഏലിയാസ് ആശംസകൾ അറിയിച്ചു. അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.പി. വർഗീസ് നയിച്ച റാലി എഴക്കരനാട്, ഓണക്കൂർ, ഇടയാർ, ഇലഞ്ഞി, പെരുവ എന്നിവിടങ്ങളിൽ ബോധവത്കരണസന്ദേശങ്ങൾ നൽകി. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ അനീഷ് ആനന്ദിന്റെ നേതൃത്വത്തിൽ യുവാക്കൾ അവതരിപ്പിച്ച ലഘുനാടകവും ഉണ്ടായിരുന്നു.