govt-

അങ്കമാലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അങ്കമാലി നഗരസഭ കാര്യാലയത്തിന്റെ അങ്കണത്തിലും ടൗൺ ജംഗ്ഷനിലും നഗരസഭാ ചെയർമാൻ മാത്യു തോമസ് ദേശീയപതാക ഉയർത്തി. നഗരസഭ വൈസ് ചെയർപെഴ്സൺ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജാൻസി അരീയ്ക്കൽ, ജെസ്മി ജിജോ, ലക്സി ജോയ്, റോസിലി തോമസ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു തുടങ്ങിയവർ സ്വതന്ത്ര്യ ദിനാശംസകൾ നൽകി.

ആഴകം ഗവ. യു.പി.സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വാർഡ് മെമ്പർ ജയാരാധാകൃഷ്ണൻ സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് രജി മാധവൻ അദ്ധ്യക്ഷനായി വഹിച്ചു. പ്രധാനാദ്ധ്യാപിക എം.കെ.റീനാമോൾ പതാക ഉയർത്തി.