അങ്കമാലി: വയനാട് ദുരന്ത ബാധിതർക്ക് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച 25 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയിലെ മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ 57575 രൂപ കൈമാറി. ജില്ലാ സെക്രട്ടറി അനീഷ് എം. മാത്യു മുൻകാല പ്രവർത്തകരായ കെ.പി. റെജീഷ്,എ.സി. ജയൻ, പ്രിൻസ് പോൾ എന്നിവരിൽ നിന്ന് തുക ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.