കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മലയാറ്റൂർ-നീലീശ്വരം സഹകരണ ബാങ്ക് പ്രസിഡൻ്റ് ബിജു കണിയാംകുടി ദേശീയപതാക ഉയർത്തി. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂൾ അദ്ധ്യാപിക രേഖരാജ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മാനേജർ കെ.എൻ.സാജു, ചെയർമാൻ സമിത്ത് ഗോവിന്ദ്, മരിയ തോമസ്, വി.എസ്.ജിഷ്ണു, ലക്ഷ്മി എം.രാജ് എന്നിവർ സംസാരിച്ചു. സാഹിത്യ രചനാ മത്സര വിജയിക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കാഞ്ഞൂർ ഗ്രാമീണ വായനശാല, ശ്രീമൂലനഗരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി, നീലീശ്വരം എസ്.എൻ.ഡി.പി സ്കൂൾ എന്നിവയുടെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാചരണം നടത്തി.