കൊച്ചി: യു,ഡി.എഫ് സംസ്ഥാന ഏകോപനസമിതി യോഗം 19ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ കളമശേരി ചാക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഭാവിപരിപാടികളുമാണ് അജണ്ട. ജില്ലാ ചെയർമാൻമാരും കൺവീനർമാരും പ്രത്യേക ക്ഷണിതാക്കളാണ്.