കൊച്ചി: ദേശീയ ബോൺ ആൻഡ് ജോയിന്റ് ദിനത്തോടനുബന്ധിച്ച് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ തോൾവേദന, നടുവേദന ക്ലിനിക്കുകൾ 31വരെ നടത്തും. വൈകിട്ട് 4മുതൽ 6വരെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. തോൾവേദന ക്ലിനിക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും നടുവേദന ക്ലിനിക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ്. രജിസ്ട്രേഷൻ, കൺസൾട്ടേഷൻ, ലാബ് ടെസ്റ്റ്, എക്സ് റേ, സർജറി എന്നിവ സൗജന്യ നിരക്കിലാണ്. വിവരങ്ങൾക്കും ബുക്കിംഗിനും: 0484-2887800, 9446509267.