chattikadu-shaka

പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ഇന്ന് സമാപിക്കും. ചിറ്റാറ്റുകര, കരുമാല്ലൂർ മേഖലകളിലെ പതിനഞ്ച് ശാഖകളിലാണ് പര്യടനം. വ്യാഴാഴ്ച വരാപ്പുഴ മേഖലയിലും വെള്ളിയാഴ്ച പുത്തൻവേലിക്കര, മൂത്തകുന്നം മേഖലകളിലും പര്യടനം നടത്തി. ഇന്ന് രാവിലെ പത്തിന് ചിറ്റാറ്റുകര ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.30ന് പൂയപ്പിള്ളി, 11ന് ആളംതുരുത്ത്, 11.30ന് പട്ടണം, 12ന് കുഞ്ഞിത്തൈ, 12.30ന് മാച്ചാംതുരുത്ത്, 1ന് കട്ടതുരുത്ത് - ഒറവൻതുരുത്ത്, 2ന് ചക്കുമരശേരി, 2.45ന് വെളിയത്തുനാട്, 3.15ന് കാരുകുന്ന്, 3.30ന് അടുവാതുരുത്ത്, 4ന് ഈസ്റ്റ് കരുമാല്ലൂർ, 4.30ന് ആലങ്ങാട്, 5ന് മനയ്ക്കപ്പടി, 6ന് കരുമാല്ലൂർ ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും.