കൊച്ചി: എറണാകുളം കരയോഗം ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി നവീകരണം പൂർത്തിയായ ടി.ഡി.എം ഹാൾ തുറന്നുകൊടുത്തു. ഗംഗ, പെരിയാർ, കാവേരി, കൃഷ്ണ, നർമദ, യമുന, സൂര്യ, നിള, സരസ്വതി, പമ്പ, സരയു എന്നീ ഹാളുകളാണ് ഇവി​ടെയുള്ളത്.

300 -500 ഏക്കർ സ്‌ഥലത്ത്‌ വസുധൈവകുടുംബകം എന്ന സങ്കൽപത്തിൽ സമൂഹമായി ജീവിക്കുന്ന ഗ്രാമം, ചെറായിയിൽ പെൺകുട്ടികൾക്കായി ചൈൽഡ് കെയർ ഹോം, സാധുക്കൾക്ക് സൗജന്യ ചികിത്സ നൽകുന്ന ആശുപത്രി, പാലിയേറ്റിവ് കെയർ സംവിധാനം തുടങ്ങി ഒരു ഡസനിലേറെ ക്ഷേമ, കാരുണ്യ പദ്ധതികളാണ് ശതാബ്‌ദിയോട് അനുബന്ധിച്ച് കരയോഗം നടപ്പാക്കുക. 2015 ൽ എറണാകുളം കരയോഗത്തിന്റെ നവതിസ്മരണാർത്ഥം ഗുരുവായൂരിൽ രാധേയം ഗസ്റ്റ് ഹൗസ് ആരംഭിച്ചിരുന്നു.