y
വയനാട് ദുരന്ത ബാധിതർക്കായി മരട് നഗരസഭയുടെ 10 ലക്ഷം രൂപയുടെ ചെക്ക് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

മരട്: വയനാട് ദുരന്ത ബാധിതർക്കായി മരട് നഗരസഭ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുകകൈമാറിയത്. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, തോമസ് ലെജു എന്നിവരും പങ്കെടുത്തു.