ksie

തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ (കെ.എസ്.ഐ.ഇ) സഹായമായ 25 ലക്ഷം രൂപയുടെ ചെക്ക് വ്യവസായ മന്ത്രി പി. രാജീവിന് ചെയർമാൻ പീലിപ്പോസ് തോമസ് കൈമാറി. ദുരിതാശ്വാസ കാമ്പുകളിലേക്ക് അയ്യായിരത്തിലധികം സോപ്പുകളും, ഹാൻഡ് വാഷ് സാമഗ്രികളും വയനാട്ടിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു. സർക്കാരുമായി സഹകരിച്ച് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ചെയർമാൻ പീലിപ്പോസ് തോമസും, മാനേജിംഗ് ഡയറക്ടർ ജി. രാജീവും അറിയിച്ചു.