കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും പച്ചക്കറി വിത്തുകളും വിവിധയിനം ചെടികളും കാർഷിക ഉപകരണങ്ങളും മിതമായ നിരക്കിൽ വിപണനം നടത്തുന്നതിനായി ബാങ്ക് ഹെഡ് ഓഫീസിന് സമീപം കാർഷിക വികസന കേന്ദ്രം ഇന്ന് വൈകിട്ട് 3 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എറണാകുളം ജോ സാൽ ഫ്രാൻസിസ് തോപ്പിൽ നിർവഹിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദഗ്ദ്ധരെ ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ അനുമോദിക്കും.