kanive
മൂവാറ്റുപുഴ കനിവ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്രുപുഴ: മൂവാറ്റുപുഴ കനിവ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. കനിവ് ചെയർമാൻ എം.എ.സഹീർ അദ്ധ്യക്ഷനായി. കനിവ് പ്രവർത്തനം ഏരിയാ അതിർത്തിയിലാകെ വ്യാപിപ്പിക്കുവാൻ ജനറൽ ബോഡി തീരുമാനിച്ചു. കനിവ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണാർത്ഥം നടത്തുന്ന സമ്മാന കൂപ്പൺ വിൽപ്പനയുടെ ഉദ്ഘാടനവും എം.പി. ഉദയൻ നിർവഹിച്ചു. പാലിയേറ്റീവ് മിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. മാത്യു നുമ്പേലിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. രവീന്ദ്രനാഥ് കമ്മത്ത് സംസാരിച്ചു. കനിവ് സ്നേഹ നിധി (ചാരിറ്റി ബോക്സ്) ടിൻസ് ബേക്കറി ഉടമ എ.ഇ. സക്കീറിന് നൽകി എം.സി.എസ് ഹോസ്പിറ്റൽ പ്രസിഡന്റ് അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. മുളവൂർ മേഖലാ പ്രസിഡന്റ് കെ.കെ.സുമേഷിൽ നിന്ന് 20 മെമ്പർഷിപ്പ് സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഏറ്റുവാങ്ങി. മുൻ മുൻസിപ്പൽ ചെയർ പേഴ്സൺ മേരി ജോർജ് തോട്ടം കനിവിന് സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസന്ററേറ്റർ കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ ഏറ്റു വാങ്ങി. കനിവ് സെക്രട്ടറി കെ.എൻ. ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.കെ. ഉമ്മർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഡോ. സ്നേഹചന്ദ്രൻ സ്വാഗതവും, സീമ വാമനൻ നന്ദിയും പറഞ്ഞു.