
കൊച്ചി: ഭഗവൽസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷയിൽ മികച്ച മാർക്കുവാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. മരട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ. ടി.കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടന്നൂർ ഗവ. ജെ.ബി.എസ് പ്രധാനാദ്ധ്യാപിക ഗ്രേസി ജോളി അലകസ് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ധീവരസഭ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സോമനാഥൻ, ധീവര യുത്ത് മുമ്പ്‌മെന്റ് പ്രസിഡന്റ് സൗരഭ് സത്യൻ, ധീവര മഹിളസഭ പ്രസിഡന്റ് ഷീല രാമചന്ദ്രൻ, സെക്രട്ടറി എം.വി.ഷിജിമോൻ, വൈസ് പ്രസിഡന്റ. എം.എൻ.ഉത്പലാക്ഷൻ എന്നിവർ സംസാരിച്ചു.