nandhu

പറവൂർ: കഞ്ചാവ് കൈവശം വച്ച കേസിൽ മൂർഷിദാബാദ് ജാലംഗി സ്വദേശി നന്ദു മണ്ഡലിനെ (31) രണ്ടുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും പറവൂർ അഡീഷണൽ ജില്ലാ കോടതി

ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2023 ജനുവരി 18 ന് രാത്രി 8.30ന് ആലുവ - പെരുമ്പാവൂർ റോഡിലെ മുടിക്കൽ കവലയിൽ വച്ച് വില്പനക്കായി കൊണ്ടുവന്ന 2.100 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുമേഷാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.