
ആലുവ: ആലുവ ബ്ളഡ് ബാങ്കിന്റെ സഹകരണത്തോടെ ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസും സ്‌കൗട്ട് റെയ്ഞ്ചേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ആലുവ മുനിസിപ്പൽ കൗൺസിലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് ചന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ സ്മിത ജോസഫ്, അഞ്ജു വേണുഗോപാൽ, വി.ടി. റോസ് മിനി, നിഷ ജോസഫ്, ഇ.ബി ഫാത്തിമ സുഹാന, രേവതി അജയൻ, ആൻ ബെൽന എന്നിവർ സംസാരിച്ചു.