പറവൂർ: ഇന്റീരിയർ വർക്കിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വൈപ്പിൻ കുഴുപ്പിള്ളി ചെറുവൈപ്പ് കണിയന്തറ സുബ്രഹ്മണ്യന്റെയും അനിതയുടെയും മകൻ അക്ഷയ് (കുഞ്ഞു -29) ആണ് മരിച്ചത്. പറവൂരിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ജിപ്സം ബോർഡ് നിർമ്മാണത്തിനിടെയാണ് ഷോക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: അർജുൻ രാജ്.