vk-shaji

ആലുവ: എടത്തല ജി.സി.ഡി.എ എ.കെ.ജി വായനശാല സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എൻ. വിനോദ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവികുട്ടൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ ഡോ. ഷിബിന അൻവറിനെ സി.പി.എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ. അജിത്ത് ആദരിച്ചു. സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി പി.എം. സുധീർ, മുസ്തഫ എന്നിവർ സംസാരിച്ചു.