പളളുരുത്തി: പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗത്തിന്റെ കീഴിൽ പുതുക്കി പണിത ശ്രീനാരായണ ഓഡിറ്റോറിയം ഇന്ന് നാടിന് സമർപ്പിക്കും. ഇന്ന് രാവിലെ 11.50 നും 12.10 നും മദ്ധ്യേയാണ് ചടങ്ങുകൾ നടക്കുന്നത്. പള്ളുരുത്തി ശ്രീനാരായണ നഗറിൽ വിശാലമായ സൗകര്യങ്ങളോടെയാണ് ഓഡിറ്റോറിയം പൂർത്തിയാക്കിയിട്ടുള്ളത്. ഏതാണ്ട് 30,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്. പഴയ എസ്.എൻ. ഓഡിറ്റോറിയം പുതിയ ഓഡിറ്റോറിയമായി രൂപപ്പെടുത്തുകയായിരുന്നു. പടിഞ്ഞാറൻ കൊച്ചിയിലെ ഏറ്റവും വലിയ ഓഡിറ്റോറിയമാണെങ്കിലും കുറഞ്ഞ നിരക്കിൽ നാട്ടുകാർക്ക് ലഭ്യമാക്കാനാണ് തീരുമാനമെന്ന് യോഗം ഭാരവാഹികളായ വി.എസ്. സരസൻ, എ.കെ. സന്തോഷ്, കെ.ആർ. മോഹനൻ എന്നിവർ അറിയിച്ചു.
സൗകര്യങ്ങൾ
1000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള പ്രധാന ഹാൾ
ഒരേസമയം 400 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പ്രത്യേക ഹാൾ
കേന്ദ്രീകൃത ശിതീകരണ സംവിധാനം
വിശാലമായ വാഹന പാർക്കിംഗ് സൗകര്യം
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം