മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ നിറപ്പുത്തരി ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ 8ന് മേൽശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ. പുത്തൻ നെൽക്കതിരുകൾ മേൽശാന്തി തലയിലേന്തി ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം ഭക്തർക്ക് പ്രസാദമായി നൽകും.