മൂവാറ്റുപുഴ: തൃക്കളത്തൂർ ആത്രശ്ശേരി മന നാരായണൻ നമ്പൂതിരി (80) നിര്യാതനായി. കഥകളി നടനായിരുന്നു. കലാമണ്ഡലം കൃഷ്ണൻ നായരുടെ ശിഷ്യനും ശബരിമല മുൻമേൽശാന്തി ആത്രശ്ശേരി എ.ആർ. രാമൻ നമ്പൂതിരിയുടെ സഹോദരനുമാണ്. കണിമംഗലം മഹാദേവക്ഷേത്രം പൂജാരിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് പയ്യന്നൂർ കല്ലായിമന തറവാട്ടുവളപ്പിൽ. ഭാര്യ: ദേവകി അന്തർജനം (പയ്യന്നൂർ കല്ലായിമന). മക്കൾ: അനുശ്രീ (ഫാഷൻ ഡിസൈനർ), ശ്രീറാം (ഓട്ടോമൊബൈൽ എൻജിനീയർ). മരുമക്കൾ: ശ്രീരാജ് (സോഫ്റ്റ്‌വെയർ എൻജിനീയർ, പാടിവട്ടത്ത് മന, ചാലക്കുടി). ഉത്തര (നൃത്താധ്യാപിക, പാലമംഗലം മന, കാഞ്ഞങ്ങാട്).