ആലുവ: അദ്വൈതാശ്രമത്തിൽ പത്താമത് ഗുരുദേവ പുനപ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജ നടക്കും. തുടർന്ന് സത്‌സംഗം, ഗുരുപൂജ എന്നിവയും നടക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു.