1

പള്ളുരുത്തി: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളുരുത്തി കുറുപ്പുതറ വീട്ടിൽ കൈലാസന്റെ മകൻ ശരത്ത് (അപ്പു -30) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെ പള്ളുരുത്തി ജയലക്ഷ്മി തിയേറ്ററിന് സമീപം റോഡിലെ വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം നടത്തി. മാതാവ്: മിനി, സഹോദരൻ: അർജുൻ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.