കൊച്ചി: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എറണാകുളം ജില്ലാ അദാലത്തിൽ മുൻകൂട്ടി സമർപ്പിച്ച 81.88% പരാതികളിലും പരാതിക്കാരന് അനുകൂലമായ പരിഹാരം. മുൻകൂട്ടി സമർപ്പിച്ചതും ഇന്ന് നേരിട്ട് എത്തിയതും ഉൾപ്പെടെ 262 പരാതികളാണ് അദാലത്തിൽ തീർപ്പാക്കിയത്. ഇതിൽ 254 പേർ നേരിട്ടെത്തി. ഇതിൽ 208 എണ്ണവും പരാതിക്കാരന് അനുകൂലമായി തീർപ്പാക്കി. 17 പരാതികൾ മാത്രമാണ് നിരസിച്ചത്. കൂടുതൽ സർക്കാർ തീരുമാനങ്ങൾക്കും നയപരമായ കൂടിയാലോചനകൾക്കും വേണ്ടി 29 പരാതികൾ കൈമാറി. നേരിട്ട് അദാലത്ത് കേന്ദ്രത്തിൽ സമർപ്പിക്കപ്പെട്ടത് 236 പരാതികളാണ്. 26 എണ്ണം തീർപ്പാക്കി. 11 പരാതികളിൽ താത്കാലിക തീർപ്പ് ലഭ്യമാക്കി.