-n

കോലഞ്ചേരി: പുത്തൻകുരിശിലെ വർക്ക്‌ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച കേസിൽ പാലാ മീനച്ചിൽ ഏഴാച്ചേരി കുന്നേൽ വിഷ്ണു പ്രശാന്ത് (34) പിടിയിലായി. കഴിഞ്ഞ മൂന്നിന് 4.30 ഓടെയാണ് പുത്തൻകുരിശിലെ വർക് ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ചത്. കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ചോ​റ്റാനിക്കര, കടുത്തുരുത്തി, തൊടുപുഴ, തൃശൂർ, വിയ്യൂർ, കൊടകര, മലപ്പുറം പൊന്നാനി, കോട്ടയം ഗാന്ധിനഗർ, പാലാ, കിടങ്ങൂർ, രാമപുരം, പിറവം, പാലക്കാട് ചെർപ്പുളശ്ശേരി, കൂത്താട്ടുകുളം, പൊൻകുന്നം, മരങ്ങാട്ടുപിള്ളി, എറണാകുളം സെൻട്രൽ സ്​റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ്.

ഡിവൈ.എസ്.പി വി .ടി. ഷാജന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്‌.ഐമാരായ കെ.ജി. ബിനോയി, ജി. ശശിധരൻ, പി.ഒ. സജീവ്,
എ.എസ്‌.ഐമാരായ ബിജു ജോൺ, കെ.ആർ. മനോജ് കുമാർ, സി.പി.ഒമാരായ ബി. ചന്ദ്രബോസ്, അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌. പ്രതിയെ റിമാൻഡ് ചെയ്തു.