കൊച്ചി: സ്വർണാഭരണം കവർന്ന കേസിൽ പാറപ്പുറം കൊടിയൻ വീട്ടിൽ ജോമോൻ (35) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. പാലാരിവട്ടം മേഖലയിൽ മോഷണം വ്യാപകമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
രാത്രി സമയങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജനലുകൾ തുറന്ന് കിടക്കുന്ന വീടുകളിൽ മാത്രം മോഷ്ടിക്കുന്നയാളാണ് ജോമോൻ. മോഷ്ടിച്ച ആഭരണവും മറ്റും വിറ്റുകിട്ടുന്ന പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതും ആർഭാട ജീവിതം നടത്തുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. മോഷണ മുതലുകൾ പ്രതിയിൽ നിന്നും കണ്ടെത്തി. ചാലക്കുടി, മാള , നെടുമ്പാശേരി, അങ്കമാലി പൊലീസ് സ്റ്റേഷനുകളിൽ സമാനകേസുകളിൽ പ്രതിയാണ്.