kothamangalam

കോതമംഗലം: നെല്ലിക്കുഴിയിൽ ഭവനരഹിതർക്കായി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി. പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി നൽകിയ 42 സെന്റ് സ്ഥലത്ത് 42 കുടുംബങ്ങൾക്കായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പണി കഴിപ്പിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശോഭ വിനയൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മൃദുല ജനാർദ്ദനൻ, എൻ.ബി.ജമാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സീന എൽദോസ്, ബീന ബാലചന്ദ്രൻ, സിന്ധു പ്രവീൺ, അസി. എഞ്ചിനീയർ ഹരി പ്രിയ, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ സർവീസ് സഹകരണ സൊസൈറ്റി പ്രതിനിധി നിധിൻ, പി.കെ. രാജേഷ്, കെ.കെ. ജയകുമാർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഫ്ലാറ്റ് നിർമ്മാണം.