കാക്കനാട്: സിറോമലബാർ ആരാധനാക്രമ കമ്മിഷൻ ഏർപ്പെടുത്തിയ 'പൗരസ്ത്യരത്നം' അവാർഡ് സി.എം.ഐ. സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ സമ്മാനിച്ചു. തലശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ പ്രൊഫസറുമായിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയതാണ് അവാർഡ്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ബിഷപ്പുമാരായ തോമസ് ഇലവനാൽ, സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ബിജു വടക്കേൽ, ഫാ. ബെന്നി നൽക്കര, ഫാ. ജെയ്സൺ ചിറേപ്പടിക്കൽ എന്നിവർ സംസാരിച്ചു.